കുമരകം: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന് സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27നു പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന.
യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 27നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടര്‍ന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസില്‍ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയില്‍ കണ്ടത്.
സംസ്കാരം ശനിയാഴ്ച ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ പൈൻഗ്രൂവ് സെമിത്തേരിയിൽ നടക്കും. മക്കൾ: സന്ധ്യ, കാവ്യ (ഇരുവരും യുഎസ്). മരുമകൻ: ഡോൺ കാസ്ട്രോ.
SUMMARY: Malayali couple found dead at home in US
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധരാലിയിലെ പർവതഗ്രാമത്തിൽ നിന്ന് 150…
കോഴിക്കോട്: വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള…