ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടർ മരിച്ച നിലയില്‍. ബിആർഡി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ റൂമിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡി(32)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിജി മെഡിക്കല്‍ വിദ്യാർഥിയായിരുന്നു അഭിഷോ. അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്.
മുറിയുടെ പൂട്ടു തകർത്ത് അകത്തു കയറിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഒരു വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. സംഭവത്തില്‍ ഗുല്‍റിഹ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Malayali doctor found dead in Uttar Pradesh
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…