ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു : ബെംഗളൂരു മഡിവാളയിൽ 20 കാരിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

🌐 വീഡിയോ കടപ്പാട് : മാതൃഭൂമി ന്യൂസ്

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു മഡിവാളയിൽ 20കാരിയായ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട്ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.  ഈ മാസം 12ന് ജോലി ചെയ്തിരുന്ന കഫേ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒത്തുകൂടലിന് എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് പരാതി. പെൺകുട്ടി എത്തിയപ്പോൾ കഫേ തുടങ്ങാൻ ഒത്താശകൾ ചെയ്ത, ഹൈനാസ് എന്നയാളും സുഹൃത്തുക്കളുടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണം വാങ്ങാൻ സുഹൃത്തുക്കൾ പുറത്തുപോയ സമയത്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.

തുടർന്ന് അടുത്ത ദിവസം തന്നെ മഡിവാള പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയും ചെയ്തു. എന്നാൽ ആദ്യം പോലീസ് പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടി ആരോപിച്ചു. പരാതി നൽകാതിരിക്കാൻ പോലീസ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചുവെന്നും അപമാനിച്ചാണ് വിട്ടതെന്നും ഇവർ വെളിപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന ആവശ്യവും നിരസിച്ചു. കേസ് ഒത്തുതീർപ്പാക്കാനായിരുന്നു പോലീസ് നിർദേശിച്ചതെന്ന് പെൺകുട്ടിയും സുഹൃത്തുക്കളും പറഞ്ഞു. ഇതിനിടെ പോലീസ് സ്റ്റേഷനകത്ത് വച്ചുതെന്ന പ്രതി ഹൈനാസും കൂട്ടാളിയും ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് നിർബന്ധത്തിന് വഴങ്ങി പരാതിയില്ലെന്ന് എഴുതി നൽകിയ ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയ ഇവരെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു. ഇതിനു പിന്നാലെയാണ് ഇവർ ഡിസിപിയെ സമീപിച്ചത്.

സംഭവം വലിയ വാർത്തയായതോടെ കേസെടുക്കാൻ വൈകിയതിൽ ഡിസിപി വിശദീകരണം തോടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശവും നൽകിയിട്ടുണ്ട്. അന്വേഷണത്തിനായി കർണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം, പ്രതിയായ ഹൈനസ് നിലവിൽ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
SUMMARY: Malayali girl raped in Bengaluru; footage of accused apologizing released

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണ്ടും മെസ്സിപ്പട; ഈജിപ്തിനെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ (3–2)

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലെ ത്രില്ലര്‍ മത്സരത്തിൽ ഈജിപ്തിനെ മറികടന്ന്...

കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബി...

തഖ്‌വിയ സ്വദർ സംഗമവും ത്വാഖാ ഉസ്താദ് അനുസ്മരണവും

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീംന്‍ ബാംഗ്ലൂര്‍ ജില്ലാ തഖ്‌വിയ സംഗമവും...

വീണ്ടും മെസ്സിപ്പട; ഈജിപ്തിനെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ (3–2)

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലെ ത്രില്ലര്‍ മത്സരത്തിൽ ഈജിപ്തിനെ മറികടന്ന്...

കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബി...

തഖ്‌വിയ സ്വദർ സംഗമവും ത്വാഖാ ഉസ്താദ് അനുസ്മരണവും

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീംന്‍ ബാംഗ്ലൂര്‍ ജില്ലാ തഖ്‌വിയ സംഗമവും...

വയനാട് മണ്ണിടിച്ചിൽ: കേബിളുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം അഞ്ചായി

മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ...

ബൊമ്മനഹള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മനഹള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ...

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് നീക്കി

ഡല്‍ഹി: ആക്ഷേപഹാസ്യ കൂട്ടായ്മയായ 'കോക്രോച്ച്‌ ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി.) എക്‌സ് (ട്വിറ്റര്‍)...

Related Articles

Popular Categories