ചെന്നൈ: തമിഴ്നാട്ടില്‍ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു. ദിണ്ടിഗലില്‍ ആണ് സംഭവം. മരിച്ചത് കോട്ടയം പൊൻകുന്നം കൂരാളി സ്വദേശിയായ സാബു ജോണ്‍ (59) ആണ്. ഇയാള്‍ ഇവിടെ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറഞ്ഞത് നാല് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹത്തിനടുത്ത് നിന്ന് പോലീസ് ജെലാറ്റിൻ സ്റ്റിക്കുകളും വയറുകളും കണ്ടെത്തി. മരണം സംഭവിച്ചിരിക്കുന്നത് പൊട്ടിത്തെറിച്ചാണ് എന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന. സഹോദരൻ ഒരാഴ്ച്ചയായി കോള്‍ എടുക്കുന്നില്ല എന്നുള്ള പരാതിയിലാണ് അന്വേഷണം നടത്തിയത്. സ്ഥലത്ത് എൻ ഐ എ സംഘവും പരിശോധന നടത്തുന്നുണ്ട്.
TAGS : TAMILNADU
SUMMARY : Malayali killed in explosion in Tamil Nadu: Body found decomposed
തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ, കര്‍ണാടക ഗവണ്മെന്റിന് കീഴിലുള്ള കന്നഡ ഡെവലപ്പ്മെന്റ് അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കുന്ന ത്രൈമാസ കന്നഡ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…