KERALA

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീണു; മലയാളി നഴ്‌സിന് ദാരുണാന്ത്യം

മുഹമ്മ: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടെ മലയാളി നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്.

ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്കു പോകുകയായിരുന്നു വിഷ്ണു. ഓട്ടോ ഡ്രൈവർ ഉടൻ വിഷ്ണുവിനെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.  വിജയൻ, രത്നവല്ലി ദമ്പതികളുടെ മകനായ വിഷ്ണു അവിവാഹിതനാണ്.  സഹോദരങ്ങൾ: വിജേഷ്, വിനു. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ.
SUMMARY: Malayali nurse dies after collapsing while returning from duty

NEWS DESK

Recent Posts

ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ തലയിടിച്ച്‌ വീണു; അച്ഛനും മകള്‍ക്കും പരുക്ക്

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…

53 minutes ago

മലപ്പുറത്ത് കനത്ത മഴയില്‍ കോഴി ഫാമില്‍ വെള്ളം കയറി; 2000 കോഴികള്‍ ചത്തതായി റിപ്പോര്‍ട്ട്

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…

6 hours ago

കേരളസമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…

6 hours ago

പേമാരിക്ക് സാധ്യത, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…

6 hours ago