ബെംഗളൂരു: ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പാലക്കാട് പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ബി.എസ്.സി. നഴ്സിംഗ് വിദ്യാർഥിനിയാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അതുല്യയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഹോസ്റ്റലിൽ മറ്റു മൂന്നു സഹപാഠികൾക്കൊപ്പമാണ് അതുല്യയും താമസിച്ചു വന്നിരുന്നത്. നിലവിൽ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ബെംഗളൂരു പോലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അമ്മ: ബിജിത. സഹോദരന്‍: അഖില്‍ (ദുബായ്).സംസ്‌കാരം ചൊവ്വാഴ്ച 9:30 ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.
TAGS: BENGALURU | MALAYALI STUDENT | DEATH
SUMMARY: Malayali nursing student found dead in bengaluru hostel
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…