ASSOCIATION NEWS

എറണാകുളം-ബെംഗളൂരു വന്ദേഭാരതിന് ഉജ്ജ്വല സ്വീകരണമൊരുക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനുകളിലാണ് സംഘടനകള്‍ സ്വീകരണമൊരുക്കിയത്.

രാവിലെ എട്ട് മണിയോടെ എറണാകളുത്തുനിന്ന് പുറപ്പെട്ട ഉദ്ഘാടന സ്പെഷ്യൽ സർവീസ് വൈകീട്ട് അഞ്ചരയോടെയാണ് നഗരത്തിലെ ആദ്യ സ്റ്റേഷനായ കെ.ആർ. പുരത്തെത്തിയത്. ആറു മണിയോടെ സിറ്റി റെയിൽവേ സ്റ്റേഷനായ കെഎസ്ആറിലും എത്തിച്ചേർന്നു. കെഎസ്ആർ സ്റ്റേഷനിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എംപിമാരായ പി.സി. മോഹൻ, ലഹർസിങ് സിറോയ എന്നിവരുമെത്തി.

കർണാടക കേരള ട്രാവൽസ് ഫോറം(കെകെടിഎഫ്), സുവർണ കർണാടക കേരളസമാജം, എഐകെഎംസി, എംഎംഎ, കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍, കേളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കെ.എസ്ആര്‍  ബെംഗളൂരു സ്റ്റേഷനില്‍ വെച്ചാണ് സ്വീകരണം നൽകിയത്.

കെകെടിഎഫ് ജോയിന്റ് കൺവീനർ സി. കുഞ്ഞപ്പൻ, കോഡിനേറ്റർ മെറ്റി ഗ്രേസ്, എസ്‌കെകെഎസ് പ്രസിഡന്റ് എ.ആർ. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, അനു, സുധാകരൻ, കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് പ്രസിഡണ്ട് അഡ്വ. പ്രമോദ് വരപ്രത്ത്, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ ഭാരവാഹികളായ പി.പി. പ്രദീപ്, ശശി, രാജൻ, എഐകെഎംസിസി ജോയിന്റ് സെക്രട്ടറിമാരായ ടി സി മുനീർ, റഹിം ചാവുശ്ശേരി, കേളി വൈസ് പ്രസിഡന്റ് കെ. റഹീസ്, എംഎംഎ ഭാരവാഹി ഷബീർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

കെആർ പുരം സ്റ്റേഷനിൽ ബെംഗളൂരു കേരള സമാജം, സമന്വയ എന്നിവയുടെ പ്രവർത്തകർ വന്ദേഭാരതിനെ സ്വീകരിച്ചു. ബെംഗളൂരു കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ, സിഡന്റ് എം.ഹനീഫ്, വൈസ് പ്രസിഡന്റ് പി.കെ.സുധീഷ്, ജോർജ് തോമസ്, ഒ.കെ.അനിൽകുമാർ, മുരളീധരൻ, ജി.വിനു, സി.ഗോപിനാഥ്, സമന്വയ കെആർ പുരം ഭാഗ് പ്രസിഡന്റ് വി. അജയൻ, സെക്രട്ടറി അഭിജിത് ശ്രീനിവാസ്, ടി.കെ. രാഹുൽ, സുഗുണൻ ശങ്കരൻ, രഞ്ജിത്ത് കുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വംനൽകി.

ബാംഗ്ലൂർ കേരള സമാജം അംഗങ്ങൾ നൽകിയ സ്വീകരണം

SUMMARY: Malayali organizations in Bengaluru give a grand welcome to the Ernakulam-Bengaluru Vande Bharat

NEWS DESK

Recent Posts

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

45 minutes ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

1 hour ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

1 hour ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

2 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

2 hours ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

3 hours ago