ASSOCIATION NEWS

കർക്കടകവാവ് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കി മലയാളി സംഘടനകള്‍

ബെംഗളൂരു: കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി കര്‍ണാടകയിലെ വിവിധ മലയാളി സംഘടനകള്‍. ജൂലായ് 24 നാണ്ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്.

ശ്രീ നാരായണസമിതി: കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ ശ്രീനാരായണ സമിതിയില്‍ പുരോഗമിക്കുന്നു. ജൂലൈ 24 ന് രാവിലെ 2.30 നു മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് കല്യാണീ തീര്‍ത്ഥത്തില്‍ ഗംഗാപൂജ നടക്കും. തുടര്‍ന്നാരംഭിക്കുന്ന പിതൃതര്‍പ്പണ ചടങ്ങുകള്‍ രാവിലെ 10 മണി വരെ തുടരും. പിത്യനമസ്‌കാരം, കൂട്ടനമസ്‌കാരം. തിലഹവനം, ശാന്തിഹവനം എന്നീ വഴിപാടുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. സമിതി പൂജാരിമാര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. ബലിയിടാന്‍ ആഗ്രഹിക്കുന്നവര്‍ സമിതിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25510277, 25548133, 9916480089, 7829510474, 9902733246 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കെഎന്‍എസ്എസ്: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വാവുബലിയും പിതൃതര്‍പ്പണവും ജൂലായ് 24നു പുലര്‍ച്ചെ 3 മുതല്‍ 10 വരെ ഹലസൂര് തടാകത്തിലെ കല്യാണി തീര്‍ത്ഥകരയില്‍ നടക്കും. ബൊമ്മനഹള്ളി കരയോഗം വാവുബലി പിതൃതര്‍പ്പണം ഹുളിമാവിയിലെ ശാന്തി നികേതന്‍ ലേഔട്ടിലെ ശ്രീ ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ജൂലായ് 24നു പുലര്‍ച്ചെ 4 മുതല്‍ 10 വരെ നടക്കും. മംഗളൂരു കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മംഗളൂരു സോമേശ്വരം കടല്‍തീരത്ത് പുലര്‍ച്ച 6മണി മുതല്‍ 9മണി വരെ പിതൃതര്‍പ്പണം നടക്കും. ശിവമൊഗ്ഗ കരയോഗം വാവുബലി തര്‍പ്പണം ശിവമോഗ്ഗയിലെ തുങ്ങഭന്ദ്രയില്‍ കൂഡ്ലി സംഗമത്തില്‍ രാവിലെ 6 മുതല്‍ 9വരെ നടക്കും. ബല്ലാരി കരയോഗം കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം ഹംപിയിലെ തുംഗഭദ്ര നദി തീരത്ത് പുലര്‍ച്ച 6മണി മുതല്‍ 9 വരെ നടക്കും. പിതൃതര്‍പ്പണത്തിനു ആവശ്യമായ പൂജാസാധനങ്ങളും, പ്രഭാതഭക്ഷണവും സംഘാടകസമിതി ഒരുക്കും. പ്രവേശന കൂപ്പണുകള്‍ കെ എന്‍ എസ് എസിന്റെ എല്ലാ കരയോഗങ്ങളില്‍ നിന്നും ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്നും, വാവുബലി ദിവസം കൗണ്ടറില്‍ നിന്നും ലഭിക്കും: ഫോണ്‍: 9886786515, 9342831542, 9886132612, 9845943158.

ബാംഗ്ലൂര്‍ മുത്തപ്പന്‍ ട്രസ്റ്റ്: കര്‍ക്കടകവാവ് വാവ് ബലിതര്‍പ്പണം പൂജ 24-ന് രാവിലെ അഞ്ചുമുതല്‍ മുത്യാലമ്മ നഗറിലെ ശ്രീകൃഷ്ണക്ഷേത്രത്തിനു മുന്‍വശത്ത് നടക്കും. പൂജയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. പൂജാസാധനങ്ങളുള്‍പ്പെടെ 250 രൂപയാണ് ചാര്‍ജ്. പൂജയ്ക്കുശേഷം ലഘുഭക്ഷണം ഉണ്ടാകും. ഫോണ്‍: 8088312532, 70344 57377.

പാലക്കാടന്‍ കൂട്ടായ്മ: കര്‍ക്കടകവാവ് ബലി തര്‍പ്പണം നടത്താന്‍ 24-ന് പുലര്‍ച്ചെ നാലുമുതല്‍ പത്തുവരെ ഹൊരമാവ് അഗരയിലെ തടാകതീരത്ത് അവസരമൊരുക്കും. പാമ്പാടി ഐവര്‍ മഠത്തിലെ രാജേഷ് മുഖ്യകാര്‍മികനാകും. പുലര്‍ച്ചെ 3.30-ന് ഗണപതിഹോമം, തിലഹോമം എന്നിവ നടക്കും. ബലിതര്‍പ്പണത്തിനുശേഷം പ്രഭാതഭക്ഷണവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9742577605, 8861086416.

SUMMARY: Malayali organizations prepare facilities for Karkkadaka Vavu.

NEWS DESK

Recent Posts

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതിയായി

ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…

2 hours ago

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…

3 hours ago

മരിക്കാൻ പോവുകയാണെന്ന് വീഡിയോ; മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തിൻ്റെ വീട്ടിൽ ജീവനൊടുക്കി

മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…

3 hours ago

ഹൃദയാഘാതം; നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…

4 hours ago

പ്രേതബാധ ആരോപിച്ച് 5 മണിക്കൂർ ക്രൂരമർദനം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകൻ അറസ്റ്റിൽ

ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

4 hours ago

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ മടങ്ങി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…

4 hours ago