ഒഡീഷയില്‍ മലയാളി വൈദികനുള്‍പ്പെടെ പോലീസിന്റെ ക്രൂര മര്‍ദനം. ബെഹാരാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ.ജോഷി ജോര്‍ജാണ് മര്‍ദനത്തിനിരയായത്. ആക്രമണത്തില്‍ സഹ വൈദികന്‍ ഫാ. ദയാനന്ദിന്റെ തോളെല്ല് പൊട്ടി. പാകിസ്താനില്‍ നിന്നെത്തി മതം മാറ്റുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി.
ഒരു കാരണവുമില്ലാതെയാണ് മര്‍ദിച്ചതെന്ന് വൈദികര്‍ ആരോപിച്ചു. ഒഡീഷയിലെ ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് പരിശോധനക്കെത്തിയത പോലീസാണ് മര്‍ദിച്ചത്. പോലീസ് സമീപത്തെ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയില്‍ നിന്ന് കാശ് വാങ്ങി മതപരിവര്‍ത്തനം നടത്തുകയാണെന്നും പോലീസുകാര്‍ ആക്രോശിച്ചതായി ഫാദര്‍ ജോഷി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
നിന്നെയൊക്കെ മര്യാദ പഠിപ്പിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് വലിച്ചിഴച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് കൃഷിക്കാരനെ പിടികൂടാനെത്തിയ പോലീസ് ഗ്രാമവാസികള്‍ക്ക് നേരെ വ്യാപക അതിക്രമം അഴിച്ചുവിടുകയായിരുന്നു.
TAGS : ODISHA
SUMMARY : Malayali priest brutally beaten by police in Odisha
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…