വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ ഹവിൽദാറായ അത്തോളി കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ അനീഷാണ് (42) മരിച്ചത്. മേഘാലയയിലെ ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടം കാണാൻ കുടുംബവുമൊത്ത് എത്തിയതായിരുന്നു. ഞായറാഴ്ച വൈകിട്ട് 3.30നാണ് അപകടമുണ്ടായത്.
അവധിക്കു ശേഷം കഴിഞ്ഞ 12നാണ് അനീഷ് കുടുംബസമേതം ജോലി സ്ഥലമായ മേഘാലയയിലേക്ക് പോയത്. 2004ലാണ് സൈന്യത്തിൽ ചേർന്നത്. മൃതദേഹം ഇന്നുച്ചയ്ക്ക് 1.30ന് വിമാനമാർഗം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…