ബെംഗളൂരു: പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണുവിനെയാണ് ഏറെ ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിഷ്ണു വീട്ടിൽ എത്താതെ കുറച്ചു ദിവസങ്ങളിലായി പല സ്ഥലങ്ങളിലായി തങ്ങുക ആയിരിക്കുന്നു. ഡിസംബര്‍ പതിനേഴിനാണ് വിഷ്ണുവിനെ കാണാതായത്. മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിനെ ഇന്ന് രാവിലെ പത്ത് മണിക്ക് കോഴിക്കോടെക്ക് എത്തിക്കും.
സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം നടത്തിയിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ എലത്തൂരിൽ നിന്നുള്ള എസ്‌ഐ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ ബെംഗളൂരുവിൽ കണ്ടെത്തിയത്. 450 സിസിടിവി ലൊക്കേഷൻ പരിശോധിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി. പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാൻ ഇല്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പരാതി അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
<BR>
TAGS : MISSING CASE
SUMMARY : Malayali soldier who went missing on his way home found in Bengaluru
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…
ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…