ന്യൂഡൽഹി: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ സ്വദേശി ഡോണ ദേവസ്യ പേഴത്തുങ്കലിനെയാണ് (25) ന്യൂറംബര്‍ഗില്‍ താമസസ്ഥലത്ത് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ഡോണ.
രണ്ടുവര്‍ഷം മുമ്പാണ് ജര്‍മനിയിലെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജര്‍മനിയിലെ പോലീസ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തും.
TAGS : LATEST NEWS
SUMMARY : Malayali student found dead in Germany
റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ…
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ…
തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യം…
വഡോദര: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നുരാവിലെ തകർന്നുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. നിരവധി വാഹനങ്ങൾ മഹിസാഗർ…
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ…
ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…