ജര്‍മ്മനിയിലെ ബര്‍ലിനില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്ന് മുതല്‍ ബര്‍ലിനില്‍ നിന്ന് കാണാതായ ആദം ജോസഫ് കാവുംമുകത്ത് (30) എന്ന വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവേലിക്കര സ്വദേശിയാണ് ആദം.
ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായിരുന്നു ആദം. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വാക്കുതര്‍ക്കം കൊലയില്‍ കലാശിച്ചുവെന്നാണ് ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയത്.
ബഹ്റൈനിലാണ് ആദം ജനിച്ചത്. ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് മരണ വിവരം പുറത്തുവരുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
TAGS : GERMANY | MALAYALI STUDENT | DEAD
SUMMARY : Malayali student missing in Germany stabbed to death
റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…
ബെംഗളൂരു: പ്രതിശ്രുത വധൂവരന്മാരായ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ…
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…