ബെംഗളൂരു: ബാംഗ്ലൂർ സര്‍വകലാശാലയുടെ ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) ഏവിയേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മലയാളി വിദ്യാർഥിനി. ബെംഗളൂരു പീനിയയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ബിബിഎ വിദ്യാർഥിനിയായിരുന്ന നന്ദന എസ് നമ്പ്യാരാണ് 88.02 ശതമാനം മാര്‍ക്ക് നേടി ഉന്നത വിജയം നേടിയത്.
കണ്ണൂർ പിണറായി സ്വദേശിയും ബാംഗ്ളൂർ ദീപ്തി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ടുമായ കെ സന്തോഷ് കുമാര്‍-വിധു സന്തോഷ് ദമ്പതികളുടെ മകളാണ്.
നിലവിൽ ഇൻഡിഗോ എയർലൈൻസിൽ ഓഫീസര്‍ ട്രൈനിയായി ജോലിചെയ്യുകയാണ് നന്ദന. കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായ നന്ദന ജാലഹള്ളി സായി വീണ സ്കൂള്‍ ഓഫ് ഡാൻസിൽ ഭരതനാട്യം വിദ്യാർഥിനി കൂടിയാണ്. സഹോദരൻ: അഭിനന്ദ് എസ് നമ്പ്യാർ (ബി.ടെക്ക് വിദ്യാർഥി). കുടുംബത്തോടൊപ്പം ചിക്കബാനവാരയിലാണ് താമസം.
<BR>
TAGS : ACHIEVEMENTS
SUMMARY : Malayali student ranks first in Bangalore University exam
ടെഹ്റാന്: ഇറാനില് നടക്കുന്ന സര്ക്കാര് വിരുദ്ധ പ്രക്ഷോഭത്തില് മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്…
കൊച്ചി: ക്ഷേത്രസ്വത്തുക്കള് സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല് പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല് അത് ക്രിമിനല് കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര് മേലെ അരീക്കരയില് തോക്ക് പൊട്ടി ഒരാള് മരിച്ചു. ഉഴവൂര് സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…
ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…