Categories: KARNATAKATOP NEWS

മലയാളി യുവതി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു; ഭര്‍ത്താവിന് പരുക്ക്

ബെംഗളൂരു മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു മാനന്തവാടി ശാന്തിനഗറിലെ റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെയും റീനയുടെയും മകള്‍ അലീഷ (35) ആണ് മരിച്ചത്.

മാനന്തവാടിയില്‍ എബിസിഡി എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷയും ഭര്‍ത്താവ് ജോബിനും. നൃത്ത പരിപാടിക്കായി പോകവെ ഇവര്‍ സഞ്ചരിച്ച കാര്‍ മൈസൂരുവിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അലീഷയെ ആദ്യം മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. പരുക്കേറ്റ ജോബിന്‍ ചികിത്സയിലാണ്.

അലീഷ. ടി.വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. എലൈന എഡ്വിഗ ജോബിന്‍ ഏക മകളാണ്.
<br>
TAGS : ACCIDENT
SUMMARY : Malayali woman dies in car accident in Mysuru; husband injured

 

Savre Digital

Recent Posts

വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

ചെന്നൈ: വിയ്യൂർ ജയിലിന് മുൻപിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ്…

6 minutes ago

ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ സെരിസെട്ടി സ്വദേശിയും തീര്‍ഥാടകനുമായ രാജേഷ് ഗൗഡ്…

12 minutes ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവർച്ച

ബെംഗളൂരു: ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ…

36 minutes ago

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനരധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി…

1 hour ago

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ; ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ക്കം ആ​ങ്ങാ​വി​ള​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​യി​ക്ക​ര ക​ട​വി​ൽ അ​ബി, വ​ക്കം ചാ​മ്പാ​വി​ള…

10 hours ago

കർണാടകയുടെ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ ഇടപെടെണ്ട, ഇത് രാഹുലിന്റെ കോളനിയല്ല; രൂക്ഷവിമർശനവുമായി ബിജെപി

ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…

11 hours ago