ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയില്‍. തൃശൂര്‍ സ്വദേശി സുനിതയാണ് അവകാശവാദവുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നല്‍കി.
ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം. താനൊരു സാധാരണ പെണ്ണാണെന്നും അമ്മയെ സംരക്ഷിച്ചവരാണ് അമ്മയെ കൊന്നതെന്നും സുനിത ആരോപിക്കുന്നു. ശശികലയാണ് തന്റെ അമ്മയെ കൊന്നത്. പേടിയായതുകൊണ്ടാണ് ഇത്രയും കാലം വെളിപ്പെടുത്താതിരുന്നതെന്നും യുവതി പറഞ്ഞു.
ഡിഎന്‍എ ടെസ്റ്റ് ചെയ്തതാണെന്നും സമൂഹത്തിന് മുന്നില്‍ ജയലളിത വെളിപ്പെടുത്താനിരുന്നതാണെന്നുമാണ് യുവതി പറയുന്നത്. ജയലളിതയെ പോയി കാണാറുണ്ടായിരുന്നുവെന്നും തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും യുവതി പറയുന്നു. ജയലളിതയുടെ സ്റ്റാഫ് വഴിയാണ് പണം തന്നിരുന്നത്. 2024 ഓഗസ്ത് വരെ പണം തന്നിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
SUMMARY: Malayali woman files complaint in Supreme Court claiming to be daughter of Jayalalithaa and MGR
മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്…
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. നാളെ മുതൽ 28 വരെയാണ് കായികമേള…
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ…
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിന്റെയും ക്യാമ്പയിൻ സംഘടിപ്പിച്ചു. അസോസിയേഷന്റെ…
ബെംഗളൂരു: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും രാത്രി ഏഴര മണി വരെ മുറിയില്‍…