LATEST NEWS

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ഡെലിവറി മാനേജറായി ജോലിചെയ്യുന്ന നവീന്‍ കെ മോനാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നുമാസത്തോളമായി യുവാവ്  അതിക്രമം തുടരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 41-കാരിയായ കന്നഡ, തെലുഗു സീരിയല്‍ നടിയുടെ പരാതിയിലാണ് നടപടി.

മൂന്ന് മാസം മുമ്പ് നവീന്‍ യുവതിക്ക് ഫെസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. എന്നാല്‍ യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ല. തുടര്‍ന്ന് നവീന്‍ മെസഞ്ചര്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. പിന്നീട് യുവതി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും  യുവാവ് സന്ദേശങ്ങള്‍ അയച്ച് താരത്തെ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ലൈംഗിക അതിക്രമത്തിനും ഓണ്‍ലൈന്‍ വഴിയുള്ള അതിക്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.
SUMMARY: Malayali youth arrested for sending obscene message to Kannada serial actress

NEWS DESK

Recent Posts

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

6 hours ago

സിറിയയില്‍ പള്ളിയില്‍ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…

6 hours ago

മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാലക്കാട് സ്വദേശിനി മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…

7 hours ago

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…

8 hours ago

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…

8 hours ago

ഓണ്‍ലൈന്‍ വാത്‌വെപ്പ് ആപ്പിലൂടെ പണം നഷ്ടമായി; കീടനാശിനി കഴിച്ച യുവാവ് മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്പ് ആ​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ഡു​കു​ർ സ്വ​ദേ​ശി വി​ക്രം…

9 hours ago