LATEST NEWS

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ. അമൽ എൻ. അജികുമാർ എന്ന 23 കാരനാണ് പിടിയിലായത്. ഹെബ്ബാഗൊഡി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് നിരവധി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെടുത്തെന്നും ഇതെല്ലാം ഇയാള്‍ വിവിധയിടങ്ങളിൽനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു.

ഹെബ്ബാഗൊഡി വിദ്യാനഗർ പ്രദേശങ്ങളില്‍ വീടിന് പുറത്ത് അലക്കിയിടുന്ന അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് പതിവാകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അമൽ എൻ. അജികുമാറാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൂക്കിയിട്ട് സെൽ‍ഫിയെടുത്ത് ഇയാള്‍ സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. അജികുമാറിന്റെ വിഡിയോ പരിശോധിച്ച് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി അടിവസ്ത്രങ്ങളാണ് കണ്ടെടുത്തത്. ഇവയെല്ലാം സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.

അമൽ എൻ. അജികുമാർ ആറുമാസം മുൻപാണ് ബെംഗളൂരുവിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ഇയാൾക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഹെബ്ബാഗൊഡി മേഖലയിലെ ഒരു വാടകവീട്ടിൽ സുഹൃത്തിനൊപ്പമാണ് ഇയാൾ താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
SUMMARY: Malayali youth arrested in Bengaluru for stealing women’s underwear

NEWS DESK

Recent Posts

ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് പേര്‍ വെന്തുമരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക്…

12 minutes ago

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍ – ഗീതാ കുമാരി ദമ്പതികളുടെ മകന്‍ ആരോമലിനെയാണ്…

56 minutes ago

എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പ്രതികാരച്ചുങ്കം ചുമത്താനുള്ള  നീക്കത്തില്‍ നിന്നും പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക്…

1 hour ago

റായ്ച്ചൂരിൽ വാഹനാപകടം; അഞ്ച് മരണം, മൂന്ന് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: റായ്ച്ചൂർ സിന്ദനൂർ-സിരുഗുപ്പ ദേശീയപാതയിൽ കണ്ണാരി ക്രോസിന് സമീപം രണ്ട് ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ  മരിച്ചു.…

2 hours ago

ദീപക്കിന്റെ മരണം; ഷിംജിതയുടെ മൊബെെൽ ശാസ്ത്രീയ പരിശോധനയ്ക്ക്

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ…

2 hours ago

ഗുജറാത്തിൽ 21 കോടിയുടെ കുറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ 21 കോടി രൂപ ചെലവിൽ നിർമ്മിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനത്തിന് മുമ്പ് തന്നെ തകർന്നുവീണു.…

3 hours ago