70 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളി യുവാവ് പിടിയിൽ; മൂന്നുപേർ രക്ഷപ്പെട്ടു

ബെംഗളൂരു : 70 ലക്ഷം രൂപയുടെ ലഹരിമരുന്ന് കടത്തുന്നതിനിടെ മലയാളി യുവാവ് ബെംഗളൂരുവില്‍ പിടിയിലായി. മൂന്നുപേര്‍ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി സച്ചിന്‍ തോമസ് (25)ആണ് പിടിയിലായത്. പാലക്കാട് സ്വദേശികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവരാണ് രക്ഷപ്പെട്ടത്.

ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച 160 കിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹൈഡ്രോ-കഞ്ചാവ്, 800 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് 70 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ആനേക്കലിലുള്ള നിര്‍മാണം പൂര്‍ത്തിയാകാത്ത പാര്‍പ്പിട സമുച്ചയത്തിലെ ഫ്‌ലാറ്റിലായിരുന്നു സംഘം താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ പാര്‍പ്പിട സമുച്ചയത്തിലെ നിര്‍മാണപ്രവൃത്തികള്‍ പരിശോധിക്കാന്‍ ഏതാനും എന്‍ജിനിയര്‍മാരെത്തിയിരുന്നു. ഇവര്‍ പോലീസുകാരാണെന്ന് തെറ്റിദ്ധരിച്ച് ലഹരിസംഘം രണ്ടാംനിലയിലെ ഫ്‌ലാറ്റില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. എന്‍ജിനിയര്‍മാര്‍ അറിയിച്ചതിന് തുടര്‍ന്ന് പോലീസ് എത്തി സച്ചിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി.
<br>
TAGS : ARRESTED | MALAYALI YOUTH | DRUG ARREST
SUMMARY : Malayali youth arrested while smuggling drugs worth Rs 70 lakh; three escape

Savre Digital

Recent Posts

‘നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ’; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…

10 minutes ago

വാൽപ്പാറയിൽ വീടിനുനേരെ കാട്ടാന ആക്രമണം; ജനലും വാതിലും തകർത്തു

തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…

35 minutes ago

ജര്‍മനിയില്‍ ഇന്ത്യൻ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…

1 hour ago

യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകൻ പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…

2 hours ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…

3 hours ago

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…

4 hours ago