ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെ ഹെന്നൂര്‍ റോഡിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണപ്പെട്ടു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
പിതാവ്: സനൽകുമാർ. അമ്മ: സുനിത. സഹോദരി: ശ്രുതി.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഹെബ്ബാള്‍ വൈദ്യുതി ശ്മശാനത്തിൽ നടക്കും.
മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.…
ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…