ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ് റംഷാദ് (28) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി ബെംഗളൂരുവില്‍ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്യവേയാണ് ഷോക്കേറ്റ് മരിച്ചത്.
തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം യലഹങ്ക ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ എഐകെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി.
മാതാവ്: റസീന. സഹോദരിമാര്‍: റംസീന, റൈഹാന. ഖബറടക്കം പയ്യക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
<BR>
TAGS : MALAYALI YOUTH, ELECTROCUTED,
SUMMARYB : Malayali youth dies of shock in Bengaluru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…