ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ് യെല്ലനഹള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന മലയാളി യുവതികളായ ജ്യോതി, സുര്യകുമാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കു പോലീസ് കേസെടുത്തു. വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു ഹുളിമാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
സൂര്യാ കുമാർ, ജ്യോതി എന്നിവരോടൊപ്പം അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റ് പങ്കിട്ടാണ് വിഷ്ണു താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ വിഷ്ണുവിനെ ഫ്ലാറ്റിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതായി യുവതികളിലൊരാൾ ഫോണിൽ അറിയിക്കുകയായിരുന്നെന്ന് സഹോദരൻ ജിഷ്ണു ഹുളിമാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്നും സഹോദരന്‍ ആരോപിച്ചു. ബെംഗളൂരു ഹൊസൂർ റോഡിലെ ഹെൽത്ത്കെയർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു. അച്ഛൻ: ബി. ചന്ദ്രകുമാർ. അമ്മ: പി. പത്മകുമാരി.
SUMMARY: Malayali youth found dead in Bengaluru
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…
കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…
മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…
ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ സമരം കേരളത്തിലേക്കുള്ള സര്‍വീസുകളെ സാരമായി ബാധിച്ചു. നേരത്തെ യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക്…