ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണന്‍ (32) ആണ് മരിച്ചത്. ചെന്നൈക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ചായവാങ്ങുന്നതിനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. തിരികെ ട്രെയിനിലേക്ക് കയറവെയാണ് സംഭവം. ചായയുമായി ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവെ തെന്നി ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
ഭൂവനേശ്വറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ സന്ദീപ് ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്ത് നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടെയും മകനാണ്.
<BR>
TAGS : ACCIDENT | DEATH
SUMMARY : Malayali youth met a tragic end when he slipped and fell while returning to the train
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…