KARNATAKA

മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കവര്‍ച്ച; ആറുപേര്‍ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണംകവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. ബൈന്ദൂര്‍ സ്വദേശി സവാദ്(28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ്(36), അബ്ദുള്‍ സത്താര്‍(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്.

കാസറഗോഡ് സ്വദേശിയായ 37-കാരനാണ് കുന്താപുരയില്‍ കവര്‍ച്ചയ്ക്ക് ഇരയായത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. പിടിയിലായ പ്രതി അസ്മയുമായി ഫോണിലൂടെയാണ് യുവാവ്  പരിചയപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഫോണില്‍വിളിച്ചപ്പോള്‍ നേരിട്ട് കാണാമെന്ന് യുവതി പറഞ്ഞു. ഇതനുസരിച്ച് യുവാവ് കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് സമീപത്തെത്തി. പിന്നാലെ യുവതി അവിടെയെത്തി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുപിന്നാലെ മറ്റുപ്രതികളും വീട്ടിലെത്തി. തുടര്‍ന്നാണ് യുവാവില്‍നിന്ന് പണം തട്ടിയെടുത്തത്. വിട്ടയക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കി. യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു. യുവാവിന്റെ കൈയിലുണ്ടായിരുന്ന ഒരു എടിഎം കാര്‍ഡ് തട്ടിയെടുത്ത് ഇതില്‍നിന്ന് 40,000 രൂപയും പിന്‍വലിച്ചു. ഇതിനുശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്.

യുവാവിന്റെ പരാതിയില്‍ കേസെടുത്ത കുന്ദാപുര പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
SUMMARY: Malayali youth trapped in honey trap, robbed; six arrested

NEWS DESK

Recent Posts

പാതിവില തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി…

11 minutes ago

വന്ദേഭാരത് സ്ലീപ്പർ ഉടൻ; ഈ നാല് റൂട്ടുകളില്‍ സാധ്യത

കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ…

59 minutes ago

പെൺവാണിഭക്കേസ്: നടി അനുഷ്ക മോഹൻദാസ് അറസ്റ്റിൽ

മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ…

1 hour ago

നേപ്പാളിൽ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും യൂട്യൂബിനും നിരോധനം

കാഠ്മണ്ഡു: ഫേയ്‌സ്ബുക്ക്, എക്‌സ്, ഇന്സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള…

2 hours ago

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം; 17കാരിക്കും സഹോദരന്റെ മകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു

കാസറഗോഡ്: കാസർ​ഗോഡ് ജില്ലയിലെ പനത്തടി പാറക്കടവിൽ മകൾക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം.17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ്…

2 hours ago

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു തുടരും; നിർമല സീതാരാമൻ

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. തീരുമാനം ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും…

3 hours ago