ലഖ്നൗ: കോടികള്‍ വിലമതിക്കുന്ന തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ ഉത്തര്‍പ്രദേശ് കസ്റ്റംസിന്റെ പിടിയില്‍. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കല്‍ മുഹമ്മദ് റാഷിദ് (24), മലപ്പുറം ജില്ലയിലെ വാലുമ്പരം പൊക്കോട്ടൂരിലെ അഴുവല്‍ അപ്പത്തില്‍ താമസിക്കുന്ന മുഹമ്മദ് എഹ്തിഷാം (26) എന്നിവരാണ് അറസ്റ്റിലായത്. കിലോയ്ക്ക് ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവുമായാണ് ഇവരെ യുപി -നേപ്പാള്‍ അതിര്‍ത്തിയില്‍വെച്ച് കസ്റ്റംസ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച നേപ്പാളി ബസ്സിന്റെ ഡിക്കിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുഹമ്മദ് റാഷിദും മുഹമ്മദ് എഹ്തിഷാമും വളരെക്കാലമായി തായ്‌ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും, അവിടെവെച്ച് ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളായി മാറിയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയാണ് കഞ്ചാവ് കടത്ത് പദ്ധതി പരാജയപ്പെടുത്തിയത്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
SUMMARY: Malayalis arrested in UP with cannabis worth crores
തിരുവനന്തപുരം : പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത്…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 3 മണി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 28ന് ആരംഭിച്ച നോർക്ക ഇൻഷുറൻസ് മേള വിവിധ മലയാളി സഘടനകളുടെയും…
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി…
തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയാണ് റെയില്‍വേ ഗേറ്റിന്റെ ഇരുമ്പ്…
മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന…