Categories: TOP NEWSWORLD

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി; വനിതാ മന്ത്രിയും ബന്ധുക്കളും അറസ്റ്റിൽ

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ പോലീസ് അറസ്റ്റുചെയ്തു. മന്ത്രിക്കൊപ്പം മറ്റുരണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നും മന്ത്രിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയുമാണെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. തലസ്ഥാനമായ മാലെയിൽ വച്ചായിരുന്നു അറസ്റ്റെന്നും രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അറസ്റ്റിലായ ഷംനാസ് ഒരു വയസിൽ താഴെയുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയും മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഷംനാസിനൊപ്പം അറസ്റ്റിലായ രണ്ടുപേർ അവരുടെ സഹോദരങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം.

മന്ത്രവാദം മാലിദ്വീപിൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന് ആറ് മാസത്തെ ജയിൽ ശിക്ഷ ലഭിക്കും. എങ്കിലും മാലിദ്വീപിൽ വ്യാപകമായി മന്ത്രവാദം നടക്കുന്നുണ്ട്.
<BR>
TAGS : MALDIVES | MOHAMMED MUIZZU
SUMMARY : Maldivian women minister tries black magic on President Muizzu, minister and her relatives were arrested

Savre Digital

Recent Posts

തൃശൂര്‍ അതിരൂപത മുൻ ആര്‍ച്ച്‌ ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ: അതിരൂപതാ മുന്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. സിറിയക് കത്തോലിക്കാ ആര്‍ച്ച്‌ ബിഷപ്പ്…

18 minutes ago

ഹർജികൾ തള്ളി; ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി…

25 minutes ago

എഐകെഎംസിസി മൈസൂരു ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: എഐകെഎംസിസി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്…

45 minutes ago

കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം ഓണാഘോഷം.

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ…

1 hour ago

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. കേസ്…

2 hours ago

വാഹനാപകടം; പ്രധാനമന്ത്രിയുടെ എസ്‌പിജി അംഗമായ മലയാളി മരിച്ചു

കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാസറഗോഡ്…

3 hours ago