മലേഗാവ് സ്ഫോടനക്കേസ്; എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

മുംബൈ: മലേഗാവ് സ്ഫോടനക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രഗ്യാ സിങ്ങ് ഠാക്കൂറും കേണല്‍ പുരോഹിതും അടക്കം ഏഴ് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി വിധിയില്‍ നിരീക്ഷിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി.

പ്രത്യേക കോടതി ജഡ്ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പ്രസ്താവിച്ചത്. യുഎപിഎ അടക്കം ചുമത്തിയ കേസില്‍ ലെഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റുപ്രതികള്‍.

2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്ര നാസിക് ജില്ലയിലെ മാലേഗാവിലെ പള്ളിക്കുസമീപം സ്‌ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. 2018ലാണ് വിചാരണ ആരംഭിച്ചത്. വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ജസ്റ്റിസ് ലാഹോട്ടിയെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റുകയും ചെയ്തു.

SUMMARY: Malegaon blast case; All accused acquitted

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories