ബെംഗളൂരു: മുണ്ട് ധരിച്ചെത്തിയ കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മാളിന്റെ സിഇഒ പ്രശാന്ത് ആനന്ദ്. ബെംഗളൂരു ജിടി വേൾഡ് മാളിലായിരുന്നു സംഭവം. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കില്ലെന്ന് പ്രശാന്ത് ആനന്ദ് പറഞ്ഞു. കർഷകനോട് കാട്ടിയ അനീതിക്കെതിരെ മാൾ ഏഴു ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടാൻ സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ചൊവ്വാഴ്ചയാണ് സിനിമ കാണാനെത്തിയ 62കാരനായ ഫക്കീരപ്പ എന്ന കർഷകനെ മാളിൽ നിന്ന് അപമാനിച്ചിറക്കിവിട്ടത്. കന്നഡ സിനിമയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മകൻ നാഗരാജിനെ കാണാനാണ് ഫക്കീരപ്പ ബെംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാഗരാജ് മാതാപിതാക്കളെ സിനിമ കാണാനായി മാളിലേക്ക് കൊണ്ടുപോയി. എന്നാൽ മുണ്ട് ധരിച്ചവർക്കർക്ക് മാളിൽ പ്രവേശനമില്ലെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാർ പ്രവേശനം വിലക്കുകയായിരുന്നു.
ഇരുവരും പലതവണ ആവശ്യപ്പെട്ടിട്ടും സെക്യൂരിറ്റി സൂപ്പർവൈസർ പ്രവേശനം അനുവദിച്ചില്ല. ഒരു മാളിലും ഇത്തരം വസ്ത്രം ധരിക്കാൻ അനുവദമില്ലെന്നും സൂപ്പർവൈസർ ഇവരോട് പറഞ്ഞു. പാന്റ് ധരിച്ചാൽ പ്രവേശിപ്പിക്കാമെന്നായിരുന്നു മാളിന്റെ നിലപാട്. ഒരുപാട് ദുരെ നിന്നാണ് വരുന്നതെന്നും, പാന്റ് ധരിക്കാൻ സമയമില്ലെന്നും പറഞ്ഞെങ്കിലും അധികൃതർ വഴങ്ങിയില്ല. സംഭവം പുറത്തറിഞ്ഞതോടെ വ്യാപക വിമർശനമാണ് മാളിനെതിരെ ഉയർന്നത്.
TAGS: BENGALURU UPDATES | MALL
SUMMARY: Bengaluru mall issues apology, says customers visited the complex wearing dhotis earlier
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…