ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഖാർഗെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് അനുവദിച്ച അഞ്ചേക്കർ ഭൂമി തിരികെ നൽകാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കുടുംബവും തീരുമാനിച്ചു.
മല്ലികാർജുൻ ഖാർഗെയുടെ മകൻ രാഹുൽ എം ഖാർഗെക്ക് ബഗലൂരിലെ ഹൈടെക് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് പാർക്കിൻ്റെ ഹാർഡ്‌വെയർ സെക്ടറിൽ കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) അനുവദിച്ച ഭൂമിയാണ് വിവാദമായത്. ഏറെ വിവാദമുണ്ടാക്കിയ മുഡ ഭൂമി തിരികെ നൽകാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം.
2024 മാർച്ചിലാണ് കർണാടക കോൺഗ്രസ് സർക്കാർ രാഹുൽ ഖാർഗെയുടെ നേതൃത്വത്തിലുള്ള സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിന് ഭൂമി അനുവദിച്ചത്. പട്ടികജാതി (എസ്‌സി) ക്വാട്ടയിൽ അഞ്ച് ഏക്കർ ഭൂമിയാണ് ട്രസ്റ്റിന് അനുവദിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, അദ്ദേഹത്തിൻ്റെ മരുമകനും കലബുറഗി എംപിയുമായ രാധാകൃഷ്ണ, മകൻ രാഹുൽ ഖാർഗെ തുടങ്ങി നിരവധി ഖാർഗെ കുടുംബാംഗങ്ങൾ ഉള്‍പ്പെടുന്നതാണ് സിദ്ധാർത്ഥ വിഹാർ ട്രസ്റ്റ്.
സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ആരോപിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. കെഐഎഡിബി ഹൈടെക് ഡിഫൻസ് എയ്‌റോസ്‌പേസ് പാർക്കിനായി നീക്കിവച്ചിരിക്കുന്ന 45.94 ഏക്കർ സ്ഥലത്തിൻ്റെ ഭാഗമായുള്ള ഭൂമിയാണ് ട്രസ്റ്റിന് അനുവദിച്ചത്.
<BR>
TAGS : SIDDHARTHA VIHAR TRUST | MALLIKARJUN KHARGE
SUMMARY : Mallikarjun Kharge and family decide to return five acres of land allotted to Siddhartha Vihar Trust
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…
ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…
കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28)…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ് വിൽപ്പന നടത്തിയ നാലുപേർ അറസ്റ്റിൽ. കെഎംഎഫ് വിതരണക്കാരൻ…