Categories: TOP NEWS

ജനവിധി മോദിക്കെതിരെ; ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദി; ഖാര്‍ഗെ

ന്യൂ‌ഡൽഹി: ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ഊർജം നൽകി. ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദിയെന്നും ഖാർഗെ വ്യക്തമാക്കി.

ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്- ഖാർഗെ പറഞ്ഞു. രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം.

നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സഖ്യ നേതാക്കൾക്കും വോട്ടർമാ‌ർക്കും രാഹുൽ നന്ദി അറിയിച്ചു. ‘പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം മോദിക്കുളള വലിയ സന്ദേശം. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. മോദി പോയപ്പോൾ അദാനിയും പോയി. അദാനിയുടെ സ്റ്റോക്ക് നോക്കൂ’, രാഹുൽ പറഞ്ഞു.
<BR>
TAGS : CONGRESS, RAHUL GANDHI, ELECTION 2024,
SUMMARY: PRESS MEET MALLIKARJUN KHARGE

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

3 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

3 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

4 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

4 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

5 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

6 hours ago