ബെംഗളൂരു: ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയതായി മുങ്ങല്‍ വിദഗ്ദൻ ഈശ്വര്‍ മാല്‍പെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ തന്നെയാണോ എന്നറിയില്ലെന്നും മാല്‍പെ പറഞ്ഞു. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് രാവിലെയാണ് പുനഃരാരംഭിച്ചത്.
നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളില്‍ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മാല്‍പെ പറഞ്ഞത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയില്‍ ആകും ഉള്ളത്.
ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാല്‍പെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയില്‍ പരിശോധന പുരോഗമിക്കുകയാണ്. പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ ലോറിയില്‍ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്.
TAGS : ARJUN RESCUE | ESWAR MALPE
SUMMARY : Malpe said parts of the lorry were found at a depth of 15 feet
ബെംഗളൂരു: നിരന്തരമായ മർദ്ദനങ്ങളെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ചിക്കമഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…
കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടി മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഒൻപതിലും ആറിലും നാലാം ക്ലാസിലുമായി…
തൃശ്ശൂര്‍: സിപിഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു…
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അവസരം…
കണ്ണൂര്‍: കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ്…
കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച…