കോഴിക്കോട്: മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. മനസമാധാനത്തിന് വേണ്ടിയാണ് താന്‍ നാടു വിട്ടത് എന്ന് രജിത് കുമാര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
പ്രതികളേക്കാള്‍ കൂടുതല്‍ പീഡനം താന്‍ അനുഭവിക്കുന്നുണ്ടെന്നും ചെയ്യാത്ത തെറ്റിനാണ് ഇങ്ങനെ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും രജിത് കുമാര്‍ പറഞ്ഞു. രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് പറഞ്ഞ് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു.
2023 ആഗസ്ത് 22നാണ് വീട്ടില്‍ നിന്നും ഇറങ്ങിയെ മാമിയെ കാണാതായത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Mami missing Case; The driver Rajith Kumar and his wife were found
ബെംഗളൂരു: സക്ലേശ്പുരയില്‍ കർണാടക ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരുക്ക്. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കാണ്…
തൃശൂർ: വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്‌സ് ലെയ്‌നിൽ വീട്ടിലെ പാചക ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ…
ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റ് പ്രവർത്തകരായ ദമ്പതികൾ പോ ലീസിൽ കീഴടങ്ങി. 40 വർഷത്തോളം സംഘടനയിൽ പ്രവർത്തിച്ചിരുന്ന സഞ്ജീവ് (63) ഭാര്യ പാർവതി…
ഹൈദരാബാദ്: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി…
കൊണ്ടോട്ടി: വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. നീറാട് മങ്ങാട്ട് ആനകച്ചേരി മുഹമ്മദ്ഷ (58) ആണ്…
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച…