രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്ക്കെ പുരസ്കാര നേട്ടത്തില് നടന് മോഹന്ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന് മോഹന്ലാല് തികച്ചും അര്ഹനാണെന്നും നിങ്ങളെ ഓര്ത്ത് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നും മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളില് പങ്കുവെച്ച കുറിപ്പില് പറയുന്നു.
മോഹന്ലാലിന് അവാര്ഡ് ലഭിച്ചതില് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കുറിച്ച മമ്മൂട്ടി അദ്ദേഹം സത്യസന്ധനായ കലാകാരനാണെന്നും എഴുതി. ‘ഒരു സഹപ്രവര്ത്തകന് എന്നതിലുപരി താങ്കള് എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന് എന്ന നിലയില് മാത്രമല്ല ദാദാ സാഹിബ് ഫാല്ക്കേ അവാര്ഡ് താങ്കള്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയെ ശ്വസിക്കുകയും സിനിമയില് തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാല്, നിങ്ങളെ കുറിച്ചോര്ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള് തീര്ച്ചയായും അര്ഹിക്കുന്നുണ്ട്,’ മമ്മൂട്ടി കുറിച്ചു.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്ക്കെ പുരസ്കാരമാണ് മലയാളത്തിന്റെ പ്രിയതാരമായ മോഹന്ലാലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന് സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 2025 സെപ്തംബര് 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല് ഫിലിം അവാര്ഡ്സ് പുരസ്കാര വേദിയില് വച്ച് പുരസ്കാരം വിതരണം ചെയ്യും.
SUMMARY: Mammootty congratulates Mohanlal
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞ സംഭവത്തില് മാതാവ് അറസ്റ്റില്. ബീഹാർ…