തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. മികച്ച നടനുള്ള പുരസ്കാരം ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ഭീതിയുണർത്തുന്ന കൊടുമണ്‍ പോറ്റിയിലൂടെ മമ്മൂട്ടി സ്വന്തമാക്കി.
ഫെമിനിച്ചി ഫാത്തിമയില്‍ നായികയായി എത്തിയ ഷംല ഹംസയാണ് മികച്ച നടി. മികച്ച സംവിധായകനായി ചിദംബരവും മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സും തിരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എആർഎം) എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം നേടി. നടിമാരില്‍, ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവരാണ് പ്രത്യേക ജൂറി പുരസ്കാരം നേടിയത്.
മികച്ച ചലച്ചിത്ര ഗ്രന്ഥം: പെണ്‍പാട്ട് താരകള്‍, രചയിതാവ് സി. മീനാക്ഷി
പ്രത്യേക ജൂറി പരാമർശം – ചിത്രം- പാരഡൈസ്- നിർമാതാവ്- ആന്റോ ചിറ്റിലപ്പള്ളി, അനിത ചിറ്റിലപ്പള്ളി, സംവിധാനം – പ്രസന്ന വിധാനഗൈ
സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമുള്ള പ്രത്യേക പുരസ്കാരം- പായല്‍ കപാഡിയ- ഓള്‍ വീ ഇമാജിൻ അസ് നൈറ്റ്
മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി
മികച്ച വിഷ്വല്‍ എഫക്‌ട്: അജയന്റെ രണ്ടാം മോഷണം
മികച്ച ജനപ്രിയ ചിത്രം: പ്രേമലു
മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ)
മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല)
മികച്ച വസ്ത്രാലങ്കാരം: സമീറ സനിഷ് (രേഖാ ചിത്രം, ബൊഗെയ്ൻ വില്ല)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്( ബറോസ്)
മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റ്: റോണക്സ് സേവിയർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം)
മികച്ച കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ:സുഷിൻ ശ്യാം
മികച്ച ഗാനരചയിതാവ്: ഹിരണ്‍ദാസ് മുരളി (വേടൻ) (മഞ്ഞുമ്മല്‍ ബോയ്സ്: വിയർപ്പുതുന്നിയിട്ട കുപ്പായം)
കഥാകൃത്ത്- പ്രസന്ന വിധാനഗൈ (പാരഡൈസ്)
മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ ജോസ്, അമല്‍ നീരദ്
മികച്ച തിരക്കഥാകൃത്ത്: ചിദംബരം
മികച്ച ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തലസംഗീതം) – ക്രിസ്റ്റോ സേവ്യര്‍ ( ഭ്രമയുഗം)
മികച്ച നൃത്ത സംവിധാനം- സുമേഷ് സുന്ദർ, ജിഷ്ണു ദാസ് എം വി (ബോഗെയ്ൻ വില്ല)
മികച്ച ശബ്ദ രൂപ കല്‍പ്പന – അഭിഷേക് നായർ, ഷിജിൻ മെല്‍വിൻ ഹട്ടൻ ( മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച ശബ്ദമിശ്രണം- ഷിജിൻ മെല്‍വിൻ ഹട്ടൻ, ഫസല്‍ എ ബക്കർ (മഞ്ഞുമ്മല്‍ ബോയ്സ്)
മികച്ച എഡിറ്റിങ്ങ് – സൂരജ് ഇ എസ്
(കിഷ്കിന്ധാകാണ്ഡം)
മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം )
മികച്ച സ്വഭാവ നടി: ലിജോമോള്‍
മികച്ച ചിത്രം: മഞ്ഞുമ്മല്‍ ബോയ്സ്
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)
മികച്ച നടി(പ്രത്യേക ജൂറി പരാമർശം): ജ്യോതിർമയി (ബൊഗെയ്ൻ വില്ല)
മികച്ച നടൻ(പ്രത്യേക ജൂറി പരാമർശം): ടോവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം)
മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം)
മികച്ച ഗായകൻ: ഹരിശങ്കർ(എആർഎം)മികച്ച ഗായിക – സെബാ ടോമി (ആരോരും കേറിടാത്തൊരു ചില്ലയില്‍- അം അ)
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുമ്പ് പൂർത്തിയായിരുന്നു. 128 എൻട്രികള്‍ ആണ് ഇക്കുറി വന്നത്.
SUMMARY: 55th State Film Awards announced; Mammootty wins Best Actor, Shamla Hamsa wins Best Actress
തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വക്കം ആങ്ങാവിളയിലുണ്ടായ അപകടത്തിൽ കായിക്കര കടവിൽ അബി, വക്കം ചാമ്പാവിള…
ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…
കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…