മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ‘മധുരരാജ’ എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കാന്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് 15ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിര്‍മ്മാതാവുമായിരുന്നു പൃഥ്വിരാജ്. നിലവില്‍ ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. ‘ആടുജീവിതം’ സൂപ്പര്‍ ഹിറ്റ് ആയതിന്റെ വിജയാഘോഷത്തിലാണ് പൃഥ്വിരാജ്. കളക്ഷനില്‍ 150 കോടി പിന്നിട്ട ചിത്രം 200 കോടിയിലേക്ക് കുതിക്കുകയാണ്.
തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂബൈല്‍ ജെ കുന്നത്തൂർ…
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…