വളാഞ്ചേരി: മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതി അടക്കം 2 പേരെ വളാഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.മലപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് നബിൽ(24)കണ്ണൂർ അഴീക്കോട് സ്വദേശി ആരതി(22)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.ഇവരിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു.വളാഞ്ചേരി എസ് ഐ ഫിറോസ്,എസ് ഐ മാരായ രാജേഷ്, ജയപ്രകാശ്, എസ് സി പി ഒ ഉദയകുമാർ,സിപി മാരായ ഷരീഷ്, ഉണ്ണിക്കുട്ടൻ,സബീഹ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
SUMMARY: Man and woman arrested with MDMA
















