LATEST NEWS

മുംബൈയില്‍ ചാവേര്‍ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മുംബൈ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച്‌ മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ ജോല്‍സ്യനെ പോലിസ് അറസ്റ്റ് ചെയ്തു. ജ്യോത്സ്യനായ ഇയാള്‍ കഴിഞ്ഞ അഞ്ചുവർഷമായി നോയിഡയിലാണ് താമസിക്കുന്നത്. പ്രതിയെ നോയിഡയിലെത്തിയാണ് പോലീസ് പിടികൂടിയത്. തുടർന്ന് മുംബൈ പോലീസിന് കൈമാറി.

കഴിഞ്ഞ ദിവസമായിരുന്നു മുംബൈ പോലീസ് ഹെല്‍പ്പ് ലൈനിലേക്ക് ഭീഷണി സന്ദേശമെത്തിയത്. 34 ചാവേറുകള്‍ മനുഷ‍്യ ബോംബുകളുമായി തയാറാണെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. 14 പാക്കിസ്ഥാനി ഭീകരർ ഇന്ത‍്യയിലേക്ക് കടന്നതായും മനുഷ‍്യബോംബുകള്‍ അടങ്ങിയ 34 കാറുകള്‍ ഉപയോഗിച്ച്‌ 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും ഒരു കോടി ജനങ്ങളെ കൊല്ലുമെന്നും ഇ‍യാള്‍ പറഞ്ഞിരുന്നു.

ലഷ്കർ-ഇ-ജിഹാദി എന്ന ഭീകരവാദ സംഘടനയില്‍ അംഗമാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു പ്രതി ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശം അയക്കാൻ പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണും സിമ്മും മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് താൻ ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാള്‍ മൊഴി നല്‍കി.

ഇതേത്തുടര്‍ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.

SUMMARY: Man arrested for making suicide threat in Mumbai

NEWS BUREAU

Recent Posts

മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തി; ജാഗ്രത നിര്‍ദേശം

ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്നു വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…

2 minutes ago

കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക്‌ ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…

17 minutes ago

ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ

ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…

2 hours ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…

3 hours ago

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ താഴ്ന്നുപോയ സംഭവം; സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍…

5 hours ago

ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തു; അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍…

5 hours ago