ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ കെആർ പുരത്ത് താമസിക്കുന്ന ഗുർദീപ്‌സിങ് (26) ആണ് പിടിയിലായത്. ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരിയായ ഇയാളെ ബനശങ്കരി പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ ഇൻസ്റ്റഗ്രാം പേജ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
നഗരത്തിലെ ഒരു വിദ്യാർഥിനിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി വന്നത്. തന്‍റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി വിദ്യാർഥിനി സാമൂഹികമാധ്യമത്തിൽ പരാതി പങ്കുവെക്കുകയായിരുന്നു. ചർച്ച് സ്ട്രീറ്റിൽനിന്നാണ് വിദ്യാർഥിനിയുടെ ദൃശ്യം ഇയാൾ പകർത്തിയത്. ദൃശ്യംകണ്ട് പലരും മോശം കമന്റുകൾ പങ്കുവെച്ചിരുന്നു.
SUMMARY: Man arrested for posting pictures and videos of women on Instagram
കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…
ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…
ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…
ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ ശ്രീനാരായണ…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…