പത്തനംതിട്ട: ഏനാത്ത് സ്വദേശിയായ 40 കാരി വീട്ടമ്മയുടെ വാട്‌സാപ്പിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12ന് രാത്രി 12.15 നാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്.
പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെയാണ് വീട്ടമ്മ സന്ദേശം ശ്രദ്ധിച്ചത്. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോൺ നമ്പരിലേക്ക് വിളിച്ചു. അയച്ച ആളുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ അയാളുടെ ഫോണിലെ മെസ്സഞ്ചറില്‍ സന്ദേശവും വീട്ടമ്മയുടെ ഫോണ്‍ നമ്പരും ആരോ ഇട്ടുകൊടുത്തുവെന്നും തുടര്‍ന്ന് ഈ നമ്പറിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നും മറുപടി നല്‍കിയ ശേഷം ഫോണ്‍ കട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും പരാതിയില്‍ പറയുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ എ ജെ അമൃത് സിംഗ് നായകം, എസ് സി പി ഓ ഷൈന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി എന്‍ എസിലെയും ഐ ടി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
<BR>
TAGS : ARRESTED | PATHANAMTHITTA
SUMMARY : Man arrested for sending obscene videos and photos to housewife’s WhatsApp
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…