ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് അതില്‍ ഒരു ഭാഗം കാമുകിക്ക് നല്‍കിയ കേസില്‍ യുവാവിനെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു.
ഗാട്ടിഹള്ളിയിലെ ശ്രേയസ് (27) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 14നാണ് ആളിലാത്ത വീട്ടില്‍ നിന്നും പ്രതി സ്വര്‍ണവും പണവും മോഷ്ട്ടിച്ചത്. അന്വേഷണത്തിനൊടുവില്‍ പോലീസ് ഗാട്ടിഹള്ളിയിലെ വീട്ടില്‍ വെച്ച് ശ്രേയസിനെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍, സ്വര്‍ണം പണയം വച്ചതായും പണം ഒരു ധനകാര്യ കമ്പനിയിലും ബാങ്കിലും സൂക്ഷിച്ചതായും പകുതി ബന്നാര്‍ഘട്ടയിലുള്ള തന്റെ കാമുകിക്ക് നല്‍കിയതായും പ്രതി സമ്മതിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ 416 ഗ്രാം ആഭരണങ്ങളും 3.46 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
SUMMARY: Man arrested for stealing gold from an unoccupied house, giving half to girlfriend
തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…
കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…
കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…