ദിവ്യാൻഷി, സ്റ്റാലിൻ
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13 വയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നു സ്വർണ മാല മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ. വിവേക്നഗർ സ്വദേശിയായ സ്റ്റാലിനെ (32) ആണ് കൊമേഴ്ഷ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ വിജയാഘോഷത്തിനിടെ മരിച്ച 11 പേരിൽ ഒരാളായ ദിവ്യാൻഷിയുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. കടുത്ത മദ്യപാനിയായ സ്റ്റാലിനെ 2 മാസം മുൻപ് ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നു. എന്നാൽ ദുരന്തമുണ്ടായി മൃതദേഹങ്ങൾ കൂട്ടത്തോടെ മോർച്ചറിയിലേക്കു കൊണ്ടുവന്നതോടെ സ്റ്റാലിനെ സഹായത്തിനു വിളിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിനിടെ ഇയാൾ സ്വർണമാല മോഷ്ടിക്കുകയായിരുന്നു.
അമ്മാവൻ ജന്മദിന സമ്മാനമായി ദിവ്യാൻഷിക്ക് നൽകിയ ഒരു ലക്ഷത്തോളം രൂപ വിലയുള്ള മാല കാണാതായതു ശ്രദ്ധയിൽപെട്ട കുടുംബം ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ പോലീസിനു പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റാലിൻ പിടിയിലായത്.
കൃത്യത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ മദ്യപിച്ചു ലക്കുകെട്ട് വീണപ്പോൾ മാല നഷ്ടപ്പെട്ടെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
SUMMARY: Bengaluru stampede: Man roped in to assist in autopsy arrested for stealing gold ornaments of victim.
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…