ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സീരിയൽ നടിയുടെ വീടിനു മുമ്പിൽ യുവാവ് ജീവനൊടുക്കി. ഇവൻ്റ് മാനേജ്‌മെൻ്റ് സ്ഥാപനത്തിൽ ഡെക്കറേറ്ററായി ജോലി ചെയ്തിരുന്ന മദൻ (25) ആണ് മരിച്ചത്. കന്നഡ ടിവി സീരിയൽ നടി വീണയുടെ ഹുളിമാവിലെ വീടിന്റെ മുമ്പിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിൽ ഏറെക്കാലം അടുപ്പത്തിലായിരുന്നു. ഇവർ ലിവ്-ഇൻ റിലേഷനിലുമായിരുന്നു.
വിവാഹം കഴിക്കാൻ വീണ പലതവണ മദനെ നിർബന്ധിച്ചെങ്കിലും മദൻ ഇക്കാര്യം നിരസിച്ചിരുന്നു. ഒക്‌ടോബർ ഒന്നിന് മദൻ വീണയോട് തിരിച്ചു വിവാഹാഭ്യർഥന നടത്തിയെങ്കിലും ഇത്തവണ നടി വിസമ്മതിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് മദൻ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ നടിക്കെതിരെ ഹുളിമാവ് പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Youth ends life at TV actress’ residence for allegedly rejecting marriage proposal
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…