ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. മാണ്ഡ്യ നാഗമംഗല താലൂക്കിലെ ജി ബൊമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. ജില്ലയിൽ നിന്നുള്ള നാഗേഷ് (34) ആണ് ആക്രമണത്തിന് ഇരയായത്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നാഗേഷും, അയൽക്കാരനായ ചാലുവേഷും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേതുടർന്ന് നാഗേഷ്, ചാലുവേഷിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി.
ഇതോടെ ചാലുവേശും ചില സുഹൃത്തുക്കളും നാഗേഷിനെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. നാഗേഷിന്റെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ടായിരുന്നു മർദനം. സംഭവത്തിന് പിന്നാലെ നാഗേഷിന്റെ ഭാര്യ നാഗമംഗല റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ചാലുവേഷും സുഹൃത്തുക്കളും ഒളിവിലാണെന്നും ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
TAGS: KARNATAKA | ATTACK
SUMMARY: Man tied to pole, thrashed over financial dispute in Mandya
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…