ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആനേക്കൽ താലൂക്കിലെ ഹുസ്‌കൂരിൽ ശനിയാഴ്ച നടന്ന മദ്ദൂരമ്മ ക്ഷേത്ര മേളയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്ര രഥം നിയന്ത്രണം തെറ്റി ഭക്തരുടെ മേൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
100 അടിയിലധികം ഉയരമുള്ള 150-ലധികം രഥങ്ങൾ ഉത്സവത്തിനായി എത്തിയിരുന്നു. രഥങ്ങൾ ഘോഷയാത്രയിൽ വലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റും മഴയും കാരണമാണ് രഥം മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. രഥത്തിലുണ്ടായിരുന്ന നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. കഴിഞ്ഞ വർഷം, ഹീലാലിഗെയിലെ ക്ഷേത്ര മേളയിലും സമാനമായ അപകടം റിപ്പോർട്ട് ചെയ്തിരുന്നു.
TAGS: BENGALURU | ACCIDENT
SUMMARY: Man dead, many injured as chariot topples during Madduramma temple fair in Anekal
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…
ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…
ബെംഗളൂരു: ചന്ദാപുര ആനേക്കൽ റോഡിലെ വിബിഎച്ച്‌സി വൈഭവയിലെ നന്മ മലയാളി സാംസ്കാരികസംഘം സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ…
വാഷിംഗ്ടൺ: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…
കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…