ബെംഗളൂരു: നിരോധിത വസ്തുക്കളുമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യുവാവ് കസ്റ്റഡിയിൽ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും എച്ച്ബിആർ ലേഔട്ടിലെ താമസക്കാരനുമായ പ്രവീൺ കുമാറിനെ ആണ് എയർപോർട്ട് പോലീസ് കസ്റ്റഡിയിലായത്.
അളക്കുന്ന ടാപ്പും, വയറിംഗ് ജോലികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുമാണ് ഇയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തത്. സുരക്ഷ പരിശോധനക്കിടെയാണ് സാധനങ്ങൾ കണ്ടെടുത്തത്. എന്നാൽ തന്റെ ജോലി സംബന്ധമായാണ് വിമാന യാത്രയെന്നും സാധനങ്ങൾ ഇല്ലാതെ പോകില്ലെന്നും ഇയാൾ സുരക്ഷ ജീവനക്കാരോട് പറയുകയും, വിമാനത്താവളത്തിൽ ബഹളം വെക്കുകയും ചെയ്തു.
ഇതോടെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഇയാളെ പിടികൂടി എയർപോർട്ട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സിഐഎസ്എഫ് നൽകിയ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.
TAGS: BENGALURU | DETAINED
SUMMARY: Man detained for carrying banned tool set inside bengaluru airport
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് ആശ്വാസം. സൗബിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്…
ബെംഗളൂരു: പത്തനംതിട്ട കോന്നി ചെങ്ങറ കുഴിക്കംതടത്തിൽ വീട്ടില്‍ തോമസ് കോശി (57 -പൊന്നാച്ചൻ) ബെംഗളൂരുവില്‍ അന്തരിച്ചു. ഡോംലൂരു ബിഡിഎ ഫ്ലാറ്റിലായിരുന്നു…
ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ്…
ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം. ഇവർ…
കാസറഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസറഗോഡ് വയലാംകുഴളി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. ഇന്ന്…
കൊച്ചി: ഏറെ വിവാദമായ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ അജയ് പ്രദാനെയാണ്…