ബെംഗളൂരു: കർണാടക ആർടിസി ബസിടിച്ച് യുവാവ് മരിച്ചു. മാണ്ഡ്യ മദ്ദൂർ ബസ് സ്റ്റാൻഡിൽ ബുധനാഴ്ചയാണ് സംഭവം. തുബിനകെരെ സ്വദേശി അരുൺ (23) ആണ് മരിച്ചത്. ബെംഗളൂരു-മൈസൂരു ഹൈവേയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അരുണിനെ ബസിടിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ അരുൺ പെട്ടെന്ന് പിൻചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു.
യുവാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബസ് ഹൈവേയിലേക്ക് കയറുന്നതിനിടെ അരുൺ ബസിന് പുറകിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മദ്ദൂർ ടൗൺ പോലീസ് കേസെടുത്തു.
TAGS: ACCIDENT
SUMMARY: Youth comes under bus and dies in Maddur, suicide suspected
തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…
കോഴിക്കോട്: ലഹരി പരിശോധനക്കിടെ കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസില്‍ പി കെ ഫിറോസിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിലാണ് പരാതി. അഭിഭാഷകനായ ഷിന്റോ…
കോഴിക്കോട്: താമരശ്ശേരിയില്‍ ചികിത്സയിലിരുന്ന 7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം 'സുവർണ്ണധ്വനി 2026', ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള…
കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…