ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം. എച്ച്എസ്ആർ ലേഔട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കനകപുര സ്വദേശിയായ ദർശൻ രമേഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. രാവിലെ 7.20ഓടെ സ്‌കൂട്ടറിൽ ദേവരബീസനഹള്ളിയിലെ ഓഫീസിലേക്ക് പോകുകയായിരുന്നു ദർശൻ. ഈ സമയം എതിർദിശയിൽ നിന്ന് വന്ന സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
തലയ്ക്കും മുഖത്തും പരുക്കേറ്റ ദർശനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന സമയത്ത് സ്കൂൾ ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ബസ് ഡ്രൈവർ ചിക്കമഗളൂരു സ്വദേശി ഹർഷ(28)നെതിരെ ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU UPDATES | ACCIDENT
SUMMARY: School bus crashes into scooter, call centre employee killed in Bengaluru
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…