ബെംഗളൂരു: ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലർച്ചെ ഗാന്ധിനഗറിലെ ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നുള്ള വൈശാഖ് എസ്. എച്ച് (27) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് എതിർദിശയിൽ നിന്ന് വന്ന വൈശാഖിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ട്രക്ക് ഡ്രൈവർ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടൻ ഇയാൾ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാർ ചേർന്ന് വൈശാഖിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉപ്പാർപേട്ട് ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: 27-year-old biker killed in hit-and-run in Bengaluru
ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…
കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…
കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…