ബെംഗളൂരു: മടിക്കേരി സുണ്ടിക്കൊപ്പ താലൂക്കിലെ ഹേരൂർ ഗ്രാമത്തിനടുത്തുള്ള ഹാരംഗി അണക്കെട്ടിന് സമീപമുള്ള കായലിൽ വീണ് യുവാവ് മുങ്ങിമരിച്ചു. മൈസൂരു സ്വദേശി ശശി (30) ആണ് മരിച്ചത്. മൈസൂരിൽ നിന്ന് കുടകിലേക്ക് പോവുകയായിരുന്ന 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തിലെ അംഗമായിരുന്നു ഇയാൾ.
അണക്കെട്ടിൽ ഇറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ഫയർ ഫോഴ്‌സും പോലീസും ചേർന്ന് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുശാൽനഗർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സുണ്ടിക്കൊപ്പ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.
TAGS: KARNATAKA | DROWN TO DEATH
SUMMARY: Man dies after falling into harangi dam accidentally
ന്യൂഡൽഹി: രാജ്യത്തെ 40 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സിബിഐ റെയ്‌ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട്…
ബെംഗളൂരു: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന്…
കൊച്ചി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 1975 ലെ കൂട്ടുകുടുംബ നിരോധന നിയമത്തിലെ 3 ഉം…
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…