പാലക്കാട്: പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം. കഞ്ചിക്കോട് സ്വദേശി ബി. സുരേഷ് (50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ആണ് സംഭവം. കൂടുതൽ ഇഡ്ഡലി കഴിക്കാൻ ശ്രമിക്കുന്നതിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കഞ്ചിക്കോട് ഭാഗത്ത് യുവാക്കളുടെ കുട്ടായ്മയായിരുന്നു ഇഡ്ഡലി തീറ്റ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി മൂന്നാം ഘട്ടം നടക്കുന്നതിനിടെയാണ് സംഭവം. ഇഡ്ഡലി കഴിക്കുന്നതിനിടെ സുരേഷിന് ശ്വാസം കിട്ടാതെ വരികയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGS: KERALA | DEATH
SUMMARY: Man died after idli stuck in his throat
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…